സ്വാമി ചിദാനന്ദപുരിയുടെ പ്രസംഗം എഡിറ്റ് ചെയ്ത് മാതൃഭൂമി ചാനല്‍ വ്യാജ പ്രചരണം നടത്തിയെതിനെതിരെ പ്രതിഷേധം ഉയരുന്നു. മാര്‍ഷല്‍ വി സെബാസ്റ്റ്യന്‍ അവതാരകനായ ധിം തരികിട െേതാ എന്ന ആക്ഷഏപഹാസ്യ പരിപാടിയാണ് പ്രതിക്കൂട്ടിലായത്. ചിദാനന്ദപുരി സ്വാമി മുമ്പ് ശബരിമല സ്ത്രി പ്രവേശത്തെ അനുകൂലിച്ചു സംസാരിച്ചിരുന്നുവെന്ന് വ്യാജ പ്രചരണം നടത്താന്‍ പ്രസംഗം എഡിറ്റ് ചെയ്ത് ഉപയോഗിച്ചുവെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തുന്നു. സുപ്രിം കോടതി പറയുന്നത് ഇതാണ് എന്ന രീതിയില്‍ സ്വാമി പറയുന്നതില്‍..സുപ്രിം കോടതി എന്ന ഭാഗം എഡിറ്റ് ചെയ്ത് സ്വാമിയുടേത് എന്ന് തോന്നിക്കാവുന്ന വിധത്തില്‍ പ്രസംഗം എഡിറ്റ് ചെയ്തിരിക്കുകയാണ്.
നേരത്തെ സിപിഎം സൈബര്‍ അണികളാണ് ഇത്തരം തെറ്റായ പ്രചരണം തുടങ്ങിവച്ചത്. പിന്നീട് സിപിഎം നേതാക്കളില്‍ ചിലരും ഇത് ഏറ്റെടുത്തു. ഇതിന് പിറകെയാണ് മാതൃഭൂമി ചാനല്‍ വ്യാജപ്രചരണം നടത്തിയത്.
ഇതിനു പിറകെ മാതൃഭൂമി ചാനല്‍ ബഹിഷക്കരിക്കണം തുടങ്ങിയ ആവശ്യവുമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പേര് രംഗത്തെത്തി.
https://www.facebook.com/lalu.pm.31/posts/2284065768535271
നേരത്തെ തിരുമല തിരുപ്പതി ദേവസ്വത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസംഗം എഡിറ്റ് ചെയ്ത് ദേവസ്വം മന്ത്രി കടകംപള്ളി രാമചന്ദ്രന് മാധ്യമങ്ങള്‍ക്ക് നല്‍കിയത് വിവാദമായിരുന്നു.
https://braveindianews.com/31/07/172538.php
Discussion about this post