സ്കൂള്‍ പ്രാര്ത്ഥനിയിലെ ഹിന്ദി, സംസംകൃത വരികള്‍ എടുത്ത് കളയണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ രാവിലെ ചൊല്ലാറുള്ള പ്രാര്‍ത്ഥനയില്‍ ചില ഹിന്ദി, സംസ്കൃത വരികളുണ്ടെന്നും ഇവ ഉപനിഷത്തുകളില്‍ നിന്നും എടുത്തവയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഇതിലൂടെ മതപരമായ നിര്‍ദ്ദേശങ്ങളാണ് കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. ജബല്‍പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകന് വിനായക് ഷായാണ് ഹര്‍ജി നല്‍കിയത്.
ഹര്‍ജി ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് ജസ്റ്റിസ് രോഹിന്‍ടണ്‍.എഫ്.നരിമാന് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. എന്നാല്‍ സുപ്രീം കോടതിയുടെ ചിഹ്നത്തില്‍ തന്നെ ഗീതയില്‍ നിന്നുമെടുത്ത വരിയായ ‘യഥോ ധര്‍മ്മസ്ഥതോ ജയ’ ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ചെത്തിയ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞു. സ്കൂളുകളില്‍ ചൊല്ലാറുള്ള ‘അസതോ മാ സദ്ഗമയ’ എന്ന വരി മതപരമായ ആശയം പ്രചരിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്കൃത്തിലായത് കൊണ്ട് മാത്രം എങ്ങനെയാണ് അത് മതപരമാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കേസ് ഭരണഘടനാ ബെഞ്ചിന് നല്‍കുന്നതായിരിക്കും.
Discussion about this post