സ്പര്‍ദ്ധയുണ്ടാക്കുന്ന വിദ്വേഷ പ്രസംഗം നടത്തിയെന്ന് കേസില്‍ ഓള് ഇന്ത്യ മജ്ലിസ് ഇത്താഹുദ്ദീന് മുസ്ലിമിന് നേതാവ് അസദുദ്ദീന്‍ ഒവൈസിയ്ക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ട് കോടതി. പൊതുപ്രവര്‍ത്തകനും പുരോഹിതനുമായ അജയ് ഗൗതം നല്കിയ പരാതിയിലാണ് ഡല്‍ഹി കര്ക്കര്ഡുമാ കോടതി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.
2014ലാണ് ഒവൈസി വിദ്വേഷ പ്രസംഗം നടത്തിയത്. പ്രധാനമന്ത്രിയ നരേന്ദ്രമോദിയെ രൂക്ഷമായി ആക്രമിക്കുന്നതായിരുന്നു പ്രസംഗം. ഭീകരതയും ഭയവുമുണ്ടാക്കുന്ന തരം പ്രസംഗങ്ങള്‍ ഒവൈസി ഇതാദ്യമായല്ല നടത്തുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2015 ഫെബ്രുവരിയിലാണ് പരാതിയിന്മേല് ഡല്‍ഹി പോലിസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ദേശീയ പാര്‍ട്ടികളെ വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളിക്കളയണണെന്ന് ആഹ്വാനം ചെയ്തിരുന്നു.
Discussion about this post