കെ.എസ്.ആര്.ടി.സി എം.ഡി സ്ഥാനത്ത് നിന്നും ടോമിന് ജെ തച്ചങ്കരിയെ മാറ്റി . ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം . പകരം ചുമതലക്കാരനായി എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ എം.പി ദിനേശിനെ നിയമിച്ചു .
സി.ഐ.ടി.യു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ തച്ചങ്കരിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു . ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും തര്ക്കങ്ങള്ക്കൊടുവിലുമാണ് തച്ചങ്കരിയെ സ്ഥാനത്ത് നിന്നും മാറ്റിയിരിക്കുന്നത് .
ഡ്യൂട്ടി പരിഷ്കരണം , വേതന പരിഷ്കരണം , താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനം ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു . നേരത്തേ പ്രഖ്യാപിച്ച സമരത്തിന് തലേദിവസം മാത്രം ചര്‍ച്ച നടത്താന്‍ തയ്യാറായതിനെ ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു . നടത്തിയ സമവായ ചര്‍ച്ചയില്‍ എം.ഡി ധിക്കാരപരമായിട്ടാണ് പെരുമാറിയതെന്ന് യൂണിയനുകളും ആരോപിച്ചിരുന്നു .
ഹൈകോടതിയുടെ ഉത്തരവ് മൂലം എം.പാനല്‍ ജീവനക്കാരെ മുഴുവന്‍ പിരിച്ചു വിട്ടതും തച്ചങ്കരി എം.ഡി സ്ഥാനത്ത് ഇരിക്കുമ്പോഴായിരുന്നു . വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്ത സമയത്ത് അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയതിന്റെ പേരില്‍ ഹൈക്കൊടതിയും തൊഴിലാളിയൂണിയനും കടുത്ത വിമര്‍ശനം തച്ചങ്കരിയ്ക്ക് നേരെയുണ്ടായി .
Discussion about this post