കൊച്ചി: സിനിമാ ടിക്കറ്റിന് പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുന്നു. നികുതി നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടു.
സിനിമ വ്യവസായത്തിന്റെ കടയ്ക്കല്‍ കത്തി വെക്കുന്നതാണെന്ന് തീരുമാനം എന്ന് ഫെഫ്ക എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന് പറഞ്ഞു. സിനിമ സംഘടനകള്‍ സംയുക്തമായി ധനമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ബി ഉണ്ണിക്കൃഷ്ണന് വ്യക്തമാക്കി.
18 ശതമാനം ജിഎസ്ടി കൂടാതെ ഇനി പത്ത് ശതമാനം വിനോദനികുതി കൂടി സിനിമാ ടിക്കറ്റിന് നല്‍കേണ്ടി വരുമെന്നാണ് ബജറ്റ് പ്രഖ്യാപനം.
Discussion about this post