അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ പിടിയിലായ വ്യവസായി രാജീവ് സക്‌സേനയെ നാല് ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ട് കോടതി. എട്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടത്.
ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായി രാജീവ് സക്‌സേനയെയും ദീപക് തല്‍വാറിനെയും ഇന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തത്. ദുബായില്‍ നിന്നും പ്രത്യേക വിമാനത്തിലായിരുന്നു ഇരുവരെയും ഇന്ത്യയിലേക്കെത്തിച്ചത്. അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരെയുള്ളത്.
ദുബായിലെ രണ്ട് കമ്പനികളായ യു.എച്ച്.വൈ സക്‌സേനയും മാട്രിക്‌സ് ഹോള്‍ഡിംഗ്‌സും സക്‌സേനയുടേതാണ്. ഇതിന് മുന്‍പ് ജൂലൈ 2017ല്‍ സക്‌സേനയുടം ഭാര്യ ശിവാനിയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതേ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും പങ്കാളികളായിട്ടാണ് കള്ളപ്പണം വെളുപ്പിച്ചതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നു.
അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ കൃസ്ത്യന്‍ മിഷേലിന്റെ സഹായികളാണ് ദീപക് തല്‍വാറും രാജീവ് സക്‌സേനയും.
Discussion about this post