കര്‍ഷകരുടെ ക്ഷേമത്തിനുള്ള ചരിത്രപരമായ ചുവടുവെപ്പാണ് കിസാന്‍ നിധിയെന്ന് പ്രധാനമന്ത്രി . രാജ്യത്തെ കര്‍ഷകര്‍ക്ക് ആഹ്ലാദിക്കാന്‍ അവസരം നല്കുന്ന ഏറെ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത് . കര്‍ഷകരുടെ ഉന്നമനമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് ഗോയല്‍ പറഞ്ഞത് . 2022 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്നും വ്യക്തമാക്കി .
പലപ്പോഴായി കര്‍ഷകര്‍ക്ക് വേണ്ടി പ്രഖ്യാപനം വന്നിട്ടുണ്ടെങ്കിലും അന്നൊന്നും കര്‍ഷകര്‍ സ്കീമുകളുടെ കീഴില്‍ വന്നിട്ടില്ലെന്ന് പ്രധാനമന്ത്രി പറയുന്നു . പ്രധാനമന്ത്രി കിസാന്‍ നിധിപ്രകാരം അഞ്ച് ഏക്കറില്‍ താഴെയുള്ള കര്‍ഷകര്‍ക്ക് വലിയൊരു സഹായമാണ് ലഭിക്കുകയെന്നും . കര്‍ഷകരുടെ ക്ഷേമത്തിനുള്ള ചരിത്രപരമായ ചുവടുവെപ്പാണ് ഇതെന്നും അദ്ദേഹം പറഞ്ഞു .
” ബജറ്റിന് നന്ദി , 12 കോടിയിലധികം അവരുടെ കുടുംബം , 3 കോടിയിലധികം പ്രൊഫഷണല്‍ തൊഴിലാളികള്‍ക്കും കുടുംബത്തിനും ഇത് ഗുണമാകും . ദാരിദ്രത്തിന്റെ ചങ്ങലയില്‍ നിന്നും കൂടുതല്‍ പേര് രക്ഷപ്പെടുന്നത് കാണുമ്പോള്‍ സന്തോഷമാകുന്നു , നമ്മുടെ പുതിയ മധ്യവര്‍ഗക്കാരും അവരുടെ സ്വപ്നങ്ങളും വളരുകയാണ് ” പ്രധാനമന്ത്രി പറഞ്ഞു .
ചെറുകിട കര്ഷകര്ക്കായിട്ടും ഇന്നത്തെ ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചു . പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ എന്നാണു പദ്ധതിയുടെ പേര് . ഇത് പ്രകാരം രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്കും പ്രതിവര്‍ഷം 6000 രൂപ ലഭിക്കും . ഇത് കര്‍ഷകരുടെ അക്കൗണ്ട്ലേക്ക് നേരിട്ടാണ് എത്തുക . മൂന്ന് ഗഡുക്കളായിട്ടാകും പണം ലഭിക്കുകയെന്നും മന്ത്രി വ്യക്തമാക്കി . ഈ പദ്ധതി പ്രകാരം രാജ്യത്തെ 12 കോടി കര്‍ഷക കുടുംബങ്ങള്‍ക്കാണ് പ്രയോജനപ്പെടുക . ഇതിനായി 75000 കോടി രൂപ പദ്ധതി നടത്തിപ്പിനായി നീക്കിവെച്ചിട്ടുണ്ടെന്നും ഗോയല്‍ അറിയിച്ചു .
Discussion about this post