കോഴിക്കോട് സ്ഫോടനക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പി.പി യൂസുഫിനെനെയാണ് ദില്ലി വിമാനത്താവളത്തില്‍ നിന്നും എന്‍.ഐ.എ പിടികൂടിയത് . നാളെ ഇയാളെ കൊച്ചിയില്‍ എത്തിക്കും .
2006 കോഴിക്കോട് ബസ് സ്റ്റാന്റില്‍ നടന്ന ഇരട്ട സ്ഫോടന കേസിലെ രണ്ടാം പ്രതിയായ മുഹമ്മദ് ആസ്ഹറിനെ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ചിരുന്നു . സൗദി അറേബ്യയില്‍ 12 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ആസ്ഹര്‍ .
2006 മാര്‍ച്ചിലാണ് മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ പ്രതികള്‍ സ്ഫോടനം നടത്തിയത് . ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം എന്‍.ഐ.എ പിന്നീട് ഏറ്റെടുക്കുകയായിരുന്നു .
ഒന്നാം പ്രതിയായ തടിയന്റവിട നസീറിനെയും നാലാം പ്രതി സഫാസിനെയും 2011 വിചാരണ പൂര്‍ത്തിയാക്കി ജീവപരന്ത്യം തടവിന് ശിക്ഷിച്ചിരുന്നു . കണ്ണൂരില്‍ ആസ്ഹറിന്റെ വീട്ടില്‍ വെച്ചാണ് ബോംബ് നിര്‍മ്മിച്ചത് എന്നായിരുന്നു എന്‍.ഐ.എ യുടെ കണ്ടെത്തല്‍ .
Discussion about this post