സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് ഇന്ന് നിയമനം നടന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകുന്ന സെലക്ഷന് കമ്മിറ്റി ഇന്നും യോഗം ചേരുന്നതായിരിക്കും. സ്ഥാനത്തേക്ക് പരിഗണിക്കുന്നത് 3 ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ്.
മുന്‍പ് 1983-1985 ബാച്ചിലെ 30 ഐ.പി.എസ് ഓഫീസര്‍മാരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇതില്‍ നിന്നുമാണ് 3 പേരെ പരിഗണിച്ചിരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ആന്‍ഡ് ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ ജാവേദ് അഹ്മദ് (1985 ഉത്തര്‍ പ്രദേശ് കേഡര്‍), ഐ.ടി.ബി.പി ഡയറക്ടര്‍ ജനറല്‍ എസ്.എസ്.ദേശ്വാള് (ഹരിയാണ കേഡര്‍), ബി.എസ്.എഫ് മേധാവി രജനീകാന്ത് മിശ്ര എന്നിവരെയാണ് പരിഗണിക്കപ്പെടുന്നത്.
സെലക്ഷന് കമ്മിറ്റി തീരുമാനം എടുത്ത് കഴിഞ്ഞയുടന്‍ തന്നെ നിയമനത്തിന്റെ ഉത്തരവ് പുറപ്പെടുവിക്കുന്നതായിരിക്കും.
Discussion about this post