സംസ്ഥാന പോലീസില്‍ സര്‍ക്കാര്‍ അഴിച്ചുപണി നടത്തുന്നു. അച്ചടക്ക നടപടി നേരിട്ട 11 ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരംതാഴ്ത്തി. ഇത് കൂടാതെ 53 ഡി.വൈ.എസ്.പിമാര്‍ക്കും 11 എസ്.പിമാര്‍ക്കും സ്ഥലം മാറ്റം ലഭിച്ചിട്ടുമുണ്ട്. അതേസമയം 26 സി.ഐമാര്‍ക്ക് ഡി.വൈ.എസ്.പിമാരായി സ്ഥാനക്കയറ്റവും ലഭിച്ചിട്ടുണ്ട്.
താത്കാലിക സ്ഥാനക്കയറ്റം ലഭിച്ച ഡി.വൈ.എസ്.പിമാരെയാണ് തരംതാഴ്ത്തിയത്. 12 പേരെ തരംതാഴ്ത്താനായിരുന്നു ശുപാര്‍ശയുണ്ടായിരുന്നത്. എന്നാല്‍ തരംതാഴ്ത്തല്‍ പട്ടികയില്‍പ്പെട്ട എം.ആര്.മധി ബാബു ഇന്നലെ ട്രിബ്യൂണലില്‍ പോയി സ്റ്റേ വാങ്ങിച്ചിരുന്നു. ഇതോടെ മധുവിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടില്ല. ഒഴിവുണ്ടായ 11 ഡി.വൈ.എസ്.പി തസ്തികയിലേക്ക് സി.ഐമാര്‍ക്ക് സ്ഥാനക്കയറ്റവും നല്‍കിയിട്ടുണ്ട്.
ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ഥാനക്കയറ്റ നിര്‍ണയ സമിതിയാണ് താല്‍ക്കാലിക സ്ഥാനക്കയറ്റം കിട്ടിയ 151 ഡി.വൈ.എസ്.പിമാരുടെ വിവരങ്ങള്‍ പരിശോധിച്ച് 12 പേരെ ഓഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത്. ബാക്കിയുള്ള 139 പേരെ സ്ഥിരപ്പെടുത്താനാണ് ശുപാര്‍ശയുള്ളത്.
Discussion about this post