ഇടുക്കി:സിപിഎം ഉപദ്രവം തുടരുകയാണെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. ഈ സ്ഥിതി തുടർന്നാൽ ബിജെപിയിലേക്ക് പോകേണ്ടിവരും. മൂന്നാറിലെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് തന്നെ ഉപദ്രവിക്കുന്നത് എന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
സിപിഎം ഉപദ്രവം തുടർന്നാൽ ബിജെപിയിൽ ചേരുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ നിലവിൽ ബിജെപിയിൽ ചേരേണ്ട അവസ്ഥയാണ് തനിക്കുള്ളത്. സിപിഎം തന്നോട് ഉപദ്രവിക്കൽ നയം തുടരുന്നു. സിപിഎമ്മിൽ നിന്നും താൻ ഒരുപാട് പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. എന്നാൽ ഇതൊന്നും പരിഹരിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
മൂന്നാറിലെ ജില്ലാ സെക്രട്ടേറിയേറ്റംഗമാണ് തന്നെ ഉപദ്രവിക്കാൻ നേതൃത്വം നൽകുന്നത്. തന്നെ ഉപദ്രവിക്കരുത് എന്ന് പലതവണ ആവശ്യപ്പെട്ടു. എന്നാൽ ഉപദ്രവം തുടരുകയാണ്. ഇതിനായി തന്റെ ഭാര്യയുടെയും മക്കളുടെയും പേരിൽ കേസുണ്ടാക്കി. ഇവരുടെ സംരക്ഷണമാണ് ഇപ്പോൾ തനിക്ക് പ്രധാനം. ഗതിയില്ലാതെ വരുമ്പോൾ തുടർ തീരുമാനങ്ങൾ എടുതക്കുമെന്നും രാജേന്ദ്രൻ വ്യക്തമാക്കി.
ഒരു പാട് പ്രശ്‌നങ്ങൾ തനിക്കുണ്ടായി. അപമാനിതനായി തുടരുകയാണ് താൻ. കുടുംബത്തെ മാത്രമല്ല കൂടെ നിൽക്കുന്നവരെയും വേട്ടയാടി. എല്ലാവരെയും സംരക്ഷിക്കാൻ ഭാവിയിൽ ലഭ്യമാകുന്ന ഏത് സഹായവും സ്വീകരിക്കുമെന്നും എസ് രാജേന്ദ്രൻ വിശദമാക്കി.
ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹം ബിജെപിയിലേക്ക് ക്ഷണിച്ചു. എപ്പോൾ വന്നാലും തന്നെ സ്വീകരിക്കുമെന്നാണ് അദ്ദേഹം നൽകിയ ഉറപ്പെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post