ലക്‌നൗ : 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിക്ക് കനത്ത തിരിച്ചടി. സമാജ് വാദി പാർട്ടിയിൽ നിന്ന് മുതിർന്ന നേതാക്കൾ ബിജെപിയിലേക്ക്. മുൻ സമാജ് വാദി പാർട്ടി എംഎൽഎ ജയ് ചൗബെയും ബൽറാം യാദവും ജഗത് ജയ്‌സ്വാളും ഉൾപ്പെടെയുള്ളവരാണ് ബിജെപിയിൽ ചേർന്നത്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്കിന്റെ സാന്നിദ്ധ്യത്തിലാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.
മുൻ എംഎൽഎയും നിരവധി അംഗങ്ങളും ഇന്ന് ഞങ്ങളുടെ പാർട്ടിയിൽ ചേർന്നു. എല്ലാവർക്കും സ്വാഗതം. എല്ലാവർക്കും ഒരുമിച്ച് നിന്ന് പ്രവർത്തിക്കാം. ഇനി മുതൽ എല്ലാവരുടെ കൈകളിലും വലിയ ഉത്തരവാദിത്തങ്ങളുണ്ട് എന്ന് ബ്രജേഷ് പതക് പറഞ്ഞു . മോദിയുടെ നേതൃത്വത്തിൽ ബിജെപി ജനങ്ങളിലേക്ക് എത്തിയിരിക്കുന്നു. ഇന്ത്യയെ വികസിത ഭാരതം ആക്കാൻ നിങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാ തരത്തിലുള്ള പങ്കാളിത്തവും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19 നായിരുന്നു. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26 നും ആയിരുന്നു. അടുത്തതായി സംസ്ഥാനത്ത് മൂന്ന് നാല് അഞ്ച് ആറ് എന്നി ഘട്ടങ്ങളിലായി വോട്ടെട്ടുപ്പ് നടക്കും. മെയ്യ് 7, മെയ്യ് 13 , മെയ്യ് 20 , മെയ്യ് 23 , ജൂൺ 1 എന്നീ തീയതികളിലാണ്. ജൂൺ നാലിന് വോട്ടെണ്ണും.
Discussion about this post