ഭീമാ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് ആനന്ദ് തെല്‍തുംഡെ അറസ്റ്റ് ചെയ്ത് പൂനെ പോലീസ്. ശനിയാഴ്ച രാവിലെയായിരുന്നു തെല്‍തുംഡെയെ പോലീസ് അറസ്റ്റ് ചെയ്തത്. തെല്‍തുംഡെയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പൂനെ സെഷന്‍സ് കോടതി തള്ളിയതിന് പുറകെയാണ് പൂനെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കലാപവുമായി ബന്ധപ്പെട്ട് പ്രതിയായിരുന്നു തെല്‍തുംഡെയ്ക്ക് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രത്യേക ജഡ്ജി കെ.ഡി.വദനെ പറഞ്ഞു.
അറസ്റ്റിന് ശേഷം തെല്‍തുംഡെയെ വില്ലെ പാര്‍ലെ പോലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോയത്.
ഇതിന് മുന്‍പ് തനിക്കെതിരെ പോലീസ് നല്‍കിയ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തെല്‍തുംഡെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. കേസിന്റെ അന്വേഷണത്തില്‍ അപക്‌സ് കോടതി ഇടപെടില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും ജസ്റ്റിസുമാരായ അശോക് ഭൂഷണും എസ്.കെ.കൗളും വ്യക്തമാക്കിയിരുന്നു.
Discussion about this post