രാജ്യസുരക്ഷയ്ക്കും ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ നാവിക സാന്നിദ്ധ്യത്തിനും വലിയ മുന്നേറ്റവുമായി പ്രതിരോധമന്ത്രാലയം. നാവികസേനയ്ക്ക് വേണ്ടി ആറു പുതിയ അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള പ്രതിരോധമന്ത്രാലയത്തിന്റെ നീക്കം ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകരിച്ചു. ഇന്ത്യന്‍ നാവിക ശക്തിയ്ക്ക് വന്‍ മുതല്‍ക്കൂട്ടായിത്തീരും ചരിത്രപ്രധാനമായ ഈ തീരുമാനം എന്നാണ് പ്രതിരോധവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഈ ആറ് അന്തര്‍വാഹിനികളും മേക്ക് ഇന്‍ ഇന്ത്യാ പദ്ധതി പ്രകാരം ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിയ്ക്കാനാണ് തീരുമാനം. നാല്‍പ്പതിനായിരം കോടി രൂപയാണ് ഈ പദ്ധതിയ്ക്ക് ചിലവാകുക. സ്ട്രാറ്റജിക് പാര്‍ട്ടര്‍ഷിപ്പ് മാതൃകയിലാവും നിര്‍മ്മാണം നടക്കുകയെന്ന് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.
കരാര്‍ ലഭിയ്ക്കുന്ന കമ്പനികള്‍ ഇന്ത്യയില്‍ നിര്‍മ്മാണശാലകള്‍ തുറന്ന് നിര്മ്മിയ്ക്കുകയെന്നതാണ് ഈ പദ്ധതിയുടെ പ്രധാന വ്യവസ്ഥ. അത്യന്താധുനികമായ അന്തര്‍വാഹിനികള്‍ ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിയ്ക്കുന്നില്ല. അതുകൊണ്ട് തന്നെ കരാര്‍ നല്കിയാല് മുഴുവന്‍ പണവും വിദേശത്തേക്കാണ് പോവുക.
എന്നാല്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് മാതൃകയിലാകുമ്പോള് ഇന്ത്യയില്‍ത്തന്നെ നിര്മ്മാണശാലകളുണ്ടക്കാന് വിദേശകമ്പനികള്‍ നിര്‍ബന്ധിതരായിത്തീരുകയും അതുവഴി ഇന്ത്യയില്‍ത്തന്നെ തൊഴിലവസരങ്ങളും സാങ്കേതികമായ കഴിവുകളും നിലനില്ക്കുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് തന്നെ ഈ ചിലവാക്കുന്ന തുക എത്തിച്ചേരുകയും ചെയ്യും. സാങ്കേതികവിദഗ്ധര്ക്കുള്പ്പെടെ പ്രത്യക്ഷമായും പരോക്ഷമായും അനേകായിരമാള്ക്കാര്ക്ക് തൊഴിലവസരങ്ങളും ലഭ്യമാകും.
കരസേനയ്ക്ക് വേണ്ടി അയ്യായിരം ആന്റി ടാങ്ക് മിസൈല്‍, ആണവ അന്തര്‍വാഹിനി ഐ എന്‍ എസ് അരിഹന്തിനായി ഹെവിവെഇയ്റ്റ് ടോര്‍പ്പിഡോകള്‍ എന്നിവയും വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ നാവികസേനയ്ക്കായി ഐ എന്‍ എസ് അരിഹന്ത് എന്ന ആണവ അന്തര്‍വാഹിനി ഉദ്്ഘാടനം നടത്തിയിട്ട് കുറച്ചു മാസങ്ങളേ ആയിട്ടുള്ളൂ. അതിനൊപ്പമാണ് ആറ് അന്തര്‍വാഹിനികള്‍ കൂടെ കരസ്ഥമാക്കാന്‍ പ്രതിരോധമന്ത്രാലയം ഒരുങ്ങുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലുള്‍പ്പെടെ നമ്മെ വരിഞ്ഞുമുറുക്കുന്ന നിലയില്‍ ചൈനയുടെ നാവികസാന്നിദ്ധ്യം വര്‍ദ്ധിച്ചുവരുന്ന അവസരത്തില്‍ ഭാരതീയ നാവികപ്രതിരോധത്തിന് ഒരു വന്‍ മുന്നേറ്റമാകും പുതിയ തീരുമാനം.
Discussion about this post