ലോകസ്ഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പിയുടെ പ്രചരണം കൊഴുക്കുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തില്‍ പ്രചരണാര്‍ത്ഥം വരുന്നതായിരിക്കും. ഫെബ്രുവരി 14ന് പത്തനംതിട്ടയിലാണ് യോഗി വരുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ യോഗത്തില്‍ യോഗി പങ്കെടുക്കുന്നതായിരിക്കും.
ഇത് കൂടാതെ ശബരിമല വിഷയത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനും ബി.ജെ.പിക്ക് ലക്ഷ്യമുണ്ട്. ശബരിമലയില്‍ ലംഘനത്തിന് ശ്രമിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ഫെബ്രുവരി 13ന് ജില്ലാ കേന്ദ്രങ്ങളില്‍ സമരം നടത്തുന്നതായിരിക്കും. അയ്യപ്പ വിശ്വാസികളും ബി.ജെ.പി പ്രവര്‍ത്തകരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നതാണ് യോഗിയുടെ വരവ്.
Discussion about this post