പശ്ചിമബംഗാളിലെ റാലിയില്‍ പങ്കെടുക്കുന്നതിനായി വരേണ്ടിയിരുന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ താഴെയിറക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുമതി നല്‍കിയില്ല. ഒരു മുന്നറിയിപ്പുമില്ലാതെയാണ് മമത ബാനര്‍ജി അനുമതി നിഷേധിച്ചതെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മമത ബാനര്‍ജിയുടെ ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തി.
യോഗി ആദിത്യനാഥിന്റെ ജനകീയത കൊണ്ടാണ് ഹെലികോപ്റ്റര്‍ ഇറക്കാനുള്ള അനുമതി മമത സര്‍ക്കാര്‍ നിഷേധിച്ചതെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ കുമാര്‍ ആരോപിച്ചു.
അതേസമയം തെക്കന്‍ ദിനാജ്പൂര്‍ ജില്ലയിലെ ബാലൂര്‍ഘട്ടില്‍ നടന്ന ബി.ജെ.പി റാലിയെ യോഗി ആദിത്യനാഥ് ഫോണിലൂടെ അഭിസംഭോധന ചെയ്തു. ജനാധിപത്യത്തിലെ ഭരണാധികാരത്തെ മമത സര്‍ക്കാര്‍ ദുരുപയോഗം ചെയ്യരുതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ബംഗാളിലെ ഭരണാധികാരികള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊരിക്കലും അനുവദിക്കാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
Uttar Pradesh Chief Minister Office: The permission for the CM Yogi Adityanath's rally in West Bengal today has been declined by the West Bengal government without any prior notice. (File pic) pic.twitter.com/FQmTbsG1fV
— ANI UP/Uttarakhand (@ANINewsUP) February 3, 2019
ഇതിന് മുന്‍പ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കാനുള്ള അനുമതിയും മമത ബാനര്‍ജി നിഷേധിച്ചിരുന്നു. എന്നാല്‍ നടപടി വിവാദമായതോടെ സര്‍ക്കാര്‍ പിന്നീട് അനുമതി നല്‍കി.
Discussion about this post