ഭീകരവാദത്തിനും അക്രമത്തിനുമിടയില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വന്തം നാടും വീടും വിട്ട് പോകേണ്ടി വന്നത് ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ നടത്തിയ അക്രമങ്ങള്‍ ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജമ്മുവിലെ വിജയ്പൂരില്‍ ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ കശ്മീരി പണ്ഡിറ്റുകളുടെ അവകാശങ്ങള്‍ക്കും അഭിമാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്‍പുണ്ടായിരുന്നു സര്‍ക്കാരുകള്‍ ഇന്ത്യയുടെ ആവശ്യങ്ങളെയും വികാരങ്ങളെയും മാനിച്ചിരുന്നില്ലായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കര്‍താര്‍പൂര്‍ ഇടനാഴിയുടെ കാര്യത്തില്‍ മുന്‍പുണ്ടായിരുന്ന സര്‍ക്കാരുകള്‍ ശ്രദ്ധ നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ ഗുരു നാനാക് ദേവന്റെ സ്ഥലം ഇന്ത്യയിലയേനെയെന്ന് മോദി പറഞ്ഞു.
വിജയ്പൂരിലെ റാലിയില്‍ മോദി പ്രസംഗം ആരംഭിച്ചത് ഡോഗ്രി ഭാഷയിലായിരുന്നു.
Discussion about this post