പ്രിയനന്ദനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ശബരിമല അയ്യപ്പനെ മോശമായി ചിത്രീകരിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിനെതിരെ ആലപ്പുഴ സ്വദേശിയാണ് ഹര്‍ജി നല്‍കിയത്.
മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രചരണം നടത്തിയ പ്രിയനന്ദനനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. ഇതേ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
വളരെ മോശം ഭാഷയില്‍ അയ്യപ്പ സ്വാമിയെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് പ്രിയനന്ദനന് ഇട്ടത്. ഇത് ഹിന്ദു വിശ്വാസസമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്. ബിജെപി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിറകെ പ്രിയനന്ദനന് പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ല എന്ന പരസ്യനിലപാടാണ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം വീടിന് പുറത്തുവച്ച് അയ്യപ്പഭക്തനായ ഒരാള്‍ പ്രിയനന്ദനന് എതിരെ ചാണകവെള്ളം തളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
Discussion about this post