താന്‍ പ്രധാനമന്ത്രിയാകുന്നുവെന്ന വാര്‍ത്ത കേട്ടതിനെക്കാള്‍ സന്തോഷം താന്‍ മുഖ്യമന്ത്രിയാകുന്നു വെന്നറിഞ്ഞപ്പോള്‍ തന്റെ അമ്മയ്ക്കുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. താന്‍ മുഖ്യമന്ത്രിയായാല്‍ പിന്നെ എപ്പോഴും ഗുജറാത്തിലുണ്ടാകുമെന്നതായിരുന്നു അമ്മയുടെ സന്തോഷത്തിന് കാരണമെന്നും മോദി പറഞ്ഞു. ഹ്യൂമന്‍സ് ഓഫ് ബോംബേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വെളിപ്പെടുത്തിയത്.
താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്ന വേളയില്‍ ഡല്‍ഹിയിലായിരുന്നു താമസിച്ചിരുന്നതെന്നും സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് അഹമദാബാദില്‍ ചെന്ന് തന്റെ അമ്മയായ ഹീരാബെന്‍ മോദിയെ ചെന്ന് കണ്ടിരുന്നുവെന്നും മോദി പറഞ്ഞു. മോദി എത്തുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രിയാകുന്നുവെന്ന വാര്‍ത്ത അമ്മ അറിഞ്ഞിരുന്നു. മോദി മുഖ്യമന്ത്രിയായാല്‍ എപ്പോഴും ഗുജറാത്തില്‍ തന്നെയുണ്ടാകുമെന്നതാന് തനിക്ക് സന്തോഷം തരുന്നതെന്ന് ഹീരാബെന്‍ മോദി അന്ന് പറഞ്ഞിരുന്നു. തന്റെ ചുറ്റും എന്ത് നടന്നാലും ഒരമ്മയ്ക്ക് അവരുടെ മക്കളുടെ കൂടെ ഇരിക്കണമെന്ന ആഗ്രഹം മാത്രമായിരിക്കും ഉണ്ടാകുകയെന്ന് മോദി പറയുന്നു.
മുഖ്യമന്ത്രിയായതിന് ശേഷം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് തനിക്ക് മനസ്സിലാകില്ലെന്നും എന്നാല്‍ ഒരിക്കലും അഴിമതി ചെയ്യരുതെന്ന് വാക്ക് നല്‍കണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നുവെന്ന് മോദി പറഞ്ഞു. ജീവിതകാലം മുഴുവന്‍ ദാരിദ്ര്യത്തില്‍ ജീവിച്ച അമ്മയുടെ ആ ഉപദേശം തന്റെ കൂടെ ഇപ്പോഴുമുണ്ടെന്ന് മോദി പറഞ്ഞു. പണ്ട് തനിക്ക് ചെറിയൊരു ജോലി ലഭിച്ചാല്‍ കൂടി നാട്ടില്‍ എല്ലാവര്ക്കും അമ്മ മധുരം വിതരണം ചെയ്യുമായിരുന്നുവെന്നും മോദി പറഞ്ഞു. അത് കൊണ്ട് തന്നെ താന്‍ മുഖ്യമന്ത്രിയായതിലും പ്രധാനമന്ത്രിയായതിലും അമ്മയ്ക്ക് വലിയ വ്യത്യാസമില്ലെന്നും മോദി ചൂണ്ടിക്കാട്ടി.
നീണ്ട 13 വര്‍ഷങ്ങള്‍ മുഖ്യമന്ത്രിയായി ഇരുന്നതിന് ശേഷം 2014ലായിരുന്നു പ്രധാനമന്ത്രിയായത്.
Discussion about this post