ആലപ്പുഴ: ചെക്ക് കേസില്‍ രഹ്‌ന ഫാത്തിമയ്ക്ക് പിഴ ഈടാക്കി. 2.10 ലക്ഷം രൂപ പിഴയടച്ച രഹ്നാ ഫാത്തിമ ഒരുദിവസത്തെ സിംപിള്‍ ഇപ്രിസന്‍മെന്‌റും കോടതി ശിക്ഷ വിധിച്ചു. കോടതി അവസാനിക്കുംവരെ കോടതിയില്‍ നില്‍ക്കുക എന്നതാണ് സിംപിള്‍ ഇന്‍പ്രിസന്‍മെന്റ് .
ആലപ്പുഴ മുല്ലക്കല്‍ സ്വദേശി ആര്‍. അനില്‍കുമാറില്‍നിന്ന് രണ്ടുലക്ഷം രൂപ കടം വാങ്ങിയശേഷം വണ്ടിചെക്ക് നല്‍കിയ കേസിലാണ് രഹ്‌നക്ക് ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 2,10,000 രൂപ പിഴയും ഒരുദിവസം കോടതി അവസാനിക്കുംവരെ തടവുശിക്ഷയും വിധിച്ചത്.
ഇതിനെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. പിഴയടച്ച് ഒരുദിവസം കോടതി നടപടി അവസാനിക്കുംവരെ തടവ് അനുഭവിക്കാനാണ് ഹൈകോടതിയും നിര്‍ദേശിച്ചത്. തിങ്കളാഴ്ച രഹ്‌ന ആലപ്പുഴ സി.ജെ.എം സി.കെ. മധുസൂദനന്‍ മുമ്പാകെ ഹാജരായി 2,10,000 രൂപ പിഴയടച്ചു. കോടതി നടപടി അവസാനിക്കുംവരെ പ്രതിക്കൂട്ടിലും നിന്നു.
Discussion about this post