ശാരദാ ഗ്രൂപ്പിനെതിരായ സിബിഐ അന്വേഷണം പുരോഗമിക്കുമ്പോള്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരവും കുടിങ്ങും. വന്‍ തുകയാണ് നളിനി ചിദംബരം കമ്പനിയുടെ കേസ് വാദിക്കാനായി വാങ്ങിയത്. ഇത് അഴിമതിയാണെന്ന ആരോപണം ശക്തമാണ്.
സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരിലൊരാളും മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ പത്നിയുമായ നളിനിയെ ശാരദ ഗ്രൂപ്പിന്റെ അഭിഭാഷകയാക്കിയത് തന്നെ അഴിമതിയാണെന്നാണ് ആരോപണം. കമ്പനിയുടെ കേസുകള്‍ വാദിക്കുന്നതിനു നളിനിക്ക് പ്രതിഫലമായി നല്‍കിയത് 1.26 കോടി രൂപയാണ്. യഥാര്‍ഥത്തില്‍ കമ്പനി അവര്‍ക്കു നല്കിയ തുക എത്രയായിരുന്നുവെന്നും ഗ്രൂപ്പും നളിനിയുമായുണ്ടായിരുന്ന കരാറെന്തായിരുന്നുവെന്നും പുറത്തുവന്നിട്ടില്ല. നളിനിയെ ഇഡി ചോദ്യം ചെയ്തിരുന്നു.
കേസ് വീണ്ടും സജീവമായതോടെ നളിനിക്കെതിരായ ആരോപണവും സജീവമാകും. ഇപ്പോഴെ കേസുകളില്‍ കുടുങ്ങി കിടക്കുന്ന ചിദംബരത്തിനും, ചിദംബരത്തെ പിന്തുണക്കുന്ന കോണ്‍ഗ്രസിന് ഇത് വലിയ തിരിച്ചടിയാവുകയും ചെയ്യും.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരു്നനു 1.8 കോടി രൂപയ്ക്ക് മമതയുടെ ഒരു പെയിന്റിങ് ശാരദ ഗ്രൂപ്പ് വാങ്ങിയെന്ന ആരോപണം ഉന്നയിച്ചത്. മമതയ്ക്കായി സുദീപ്തോ സെന്‍ ആണ് ഇതു വാങ്ങി നല്‍കിയതെന്നാണ് മോദി ആരോപിച്ചത്. ഇത് സെന്‍ നിഷേധിച്ചെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് ഫയല്‍ ചെയ്ത ആദായനികുതി റിട്ടേണില്‍ ഇങ്ങനൊരു ഇടപാടു നടന്നതായി സൂചിപ്പിച്ചിരുന്നു. കേസ് അന്വേഷണം ശക്തമാകുന്നതോടെ ഇക്കാര്യമെല്ലാം തെളിവുകളോടെ പുറത്തുവരുമെന്നാണു പ്രതീക്ഷ.
ഇക്കാര്യത്തിലെല്ലാം നേരത്തെ മമതയുടെ വിശ്വസ്തനായ ഇപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷനായ മുകുള്‍ റോയിയ്ക്ക് അറിവുണ്ടെന്നതും മമതയ്ക്ക് തലവേദനയാകും. ശാരദാ ഗ്രൂപ്പുമായുള്ള മമതയുടെ ബന്ധങ്ങള്‍ അറിയാവുന്ന ആളാണ് മുകുള്‍ റോയ് എന്നാണ് സംസാരം. മുകുള്‍ റോയിയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് ചരടുവലിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post