ശബരിമലയില്‍ എത്രയുവതികള്‍ കയറിയെന്ന് കണക്ക് നല്‍കിയവരോട് തന്നെ ചോദിക്കണമെന്ന് ദേവസ്വം പ്രസിഡണ്ട് എ പത്മകുമാര്‍. രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയെന്ന് ദേവസ്വം മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ലങ്കന്‍ യുവതി മല കയറിയില്ലെന്നും മന്ത്രി രേഖാ മൂലം പറഞ്ഞിരുന്നു. അതേസമയം 51 യുവതികള്‍ മലകയറിയെന്നാണ് സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച വ്യക്തതയില്ലായ്മ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ദേവസ്വം പ്രസിഡണ്ടിന്റെ കൈകഴുകല്‍.
ശബരിമലയില്‍ ലങ്കന്‍ യുവതി കയറിയെന്നും, അതില്‍ ഹര്‍ത്താലില്ലേ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചത് ചര്‍ച്ചയായി. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കള്ളം പറഞ്ഞ് കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്. വിശ്വാസികളുടെ വികാരം ഇളക്കി സംഘര്‍ഷത്തിലെത്തിക്കാനുള്ള ശ്രമമാണ് ഇതുവഴി ചില മാധ്യമങ്ങള്‍ നടത്തിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ശബരിമലയില്‍ ആചാരലംഘനം നടന്നതിനെത്തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠര് മോഹനര് ദേവസ്വം ബോര്‍ഡിന്റെ പക്കല്‍ നിന്നും അനുമതി വാങ്ങിയിരുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. ശുദ്ധിക്രിയ ചെയ്യുന്ന കാര്യം ഫോണിലൂടെ വിളിച്ച് അറിയിച്ചാല്‍ പോരെന്നും പത്മകുമാര്‍ പറഞ്ഞു. ഇത് കൂടാതെ ശുദ്ധിക്രിയ നടത്തിയതിനെപ്പറ്റിയുള്ള വിശദീകരണം തനിക്ക് ലഭിച്ചിട്ടില്ലെന്നും പത്മകുമാര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്നാണ് ശുദ്ധിക്രിയ നടത്തിയത്. ശുദ്ധിക്രിയ നടത്തുന്നുവെന്ന വിവരം ബോര്‍ഡിനെ അറിയിച്ചിരുന്നുവെന്ന് തന്ത്രി വിശദീകരണം നല്‍കിയിരുന്നു.
Discussion about this post