കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രിയങ്ക വാദ്രയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും. ഡല്‍ഹി എന്‍ഫോഴ്സ്മെന്റ് ഓഫിസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ .
വിവാദ ആയുധ ഇടപാടുകാരന് സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണം വെളുപ്പിച്ച് വാദ്ര ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് റോബര്‍ട്ട് വാദ്രയ്ക്കെതിരായ കേസ്. വാദ്രയുടെ അടുത്ത സഹായി മനോജ് അറോറയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ വാദ്രയെ ഈ മാലം 16 വരെ അറസ്റ്റു ചെയ്യരുതെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവിറക്കിയിട്ടുണ്ട്. അറോറയെയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് റോബര്‍ട്ട് വാദ്രയെ വീണ്ടും ചോദ്യം ചെയ്യുന്നത്. വാദ്ര അന്വേഷണവുമായി സഹകരിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് അറിയിച്ചിട്ടുണ്ട്.
Discussion about this post