ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും കേസിന് അനുകൂല വിധി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ പറഞ്ഞു. ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കപ്പെടരുതെന്ന ഭക്തജനങ്ങളുടെ വികാരം കോടതി ഉള്‍ക്കൊണ്ടതായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ 10:30നാണ് പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുക. തുറന്ന കോടതിയിലെ വാദം ഒഴിവാക്കി ചേംബറിലായിരിക്കും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജികള്‍ പരിശോധിക്കുക.
Discussion about this post