കൊല്‍ക്കത്ത: സിബിഐ അന്വേഷണ സംഘത്തിനു മുന്നില്‍ കൊല്‍ക്കത്ത് പോലിസ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഹാജരാവണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശത്തിനു പിന്നാലെ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള സംഘത്തെ സിബിഐ നിയോഗിച്ചു. ഡിഎസ്പി റാങ്കിലുള്ള തഥാഗത ബര്‍ധന്റെ നേതൃത്വത്തില്‍ അഞ്ചംഗ സിബിഐ സംഘമാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നത്. വെള്ളിയാഴ്ച മേഘാലയയിലെ ഷില്ലോംഗില്‍ ചോദ്യം ചെയ്യല്‍ നടക്കും.
ശാരദാ, റോസ്വാലി ചിട്ടിതട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് കാണാതായ നിര്‍ണ്ണായകമാ തെളിവുകള്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നത്. രാജീവ് കുമാറിന്റെ കസ്റ്റഡിയില്‍ കേസുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് ഉണ്ടെന്നാണ് സിബിഐ കരുതുന്നത്. രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി സിബിഐ സംഘം എത്തിയതോടെ മുഖ്യമന്ത്രിയും മമതാബാനര്‍ജിയും കേന്ദ്രസര്‍ക്കാരും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കടന്നിരുന്നു. ഇതിനു പിന്നാലെ കൊല്‍ക്കത്ത പോലീസിന്റെ നീക്കത്തിനെതിരേ സിബിഐ നല്കിയ ഹര്‍ജിയിലാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അനുമതി നല്‍കിയത്.
Discussion about this post