കുടുംബക്കാര്യത്തിനും പാര്‍ട്ടികാര്യത്തിനും അവധി ചോദിച്ചേക്കരുതെന്ന് ജോസ്.കെ.മാണിക്ക് രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു . കേരളയാത്രയ്ക്കായി അവധിനല്‍കണമെന്ന അപേക്ഷയിലാണ് ജോസ് കെ മാണിയ്ക്ക് വെങ്കയ്യാ നായിഡു സഭയില്‍ മറുപടി നല്‍കിയത് . സഭയില്‍ ആദ്യമായി എത്തുന്ന ആളെന്ന നിലയില്‍ കത്ത് പരിഗണിക്കുക ആണെന്നും ഇനി മേലില്‍ ആവര്‍ത്തിക്കരുതെന്നും പറഞ്ഞു .
പാര്‍ട്ടി പ്രവര്‍ത്തനം , കുടുംബത്തിലെ തിരക്ക് ഇതൊന്നും അവധിക്ക് അപേക്ഷിക്കാനുള്ള മതിയായ കാരണമല്ല . അപേക്ഷ സഭയില്‍ വായിച്ച് കേള്‍പ്പിച്ചുകൊണ്ടാണ് അദ്ധ്യക്ഷന്‍ ഇക്കാര്യം പറഞ്ഞത് .
ഇത്തരമൊരു കത്ത് എഴുതാന്‍ പാടില്ലായിരുന്നു . പാര്‍ട്ടി പ്രവര്‍ത്തനം എല്ലാവര്‍ക്കുമുണ്ട് . എന്നാല്‍ അതൊന്നും സഭയില്‍ ഹാജരാകാതെ ഇരിക്കാന്‍ ഒരു കാരണമല്ല . അവധിക്ക് അപേക്ഷിക്കാന്‍ മതിയായ കാരണം വ്യക്തമാക്കണമെന്നും വെങ്കയ്യാ നായിഡു വ്യക്തമാക്കി .
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേരള യാത്ര നടത്തുന്ന ആവശ്യത്തിന് വേണ്ടിയായിരുന്നു ജോസ്.കെ.മാണി അവധിയ്ക്ക് അപേക്ഷിച്ചത് . അപേക്ഷ മേല്‍ ജോസ്.ജെ മാണിക്ക് അവധി അനുവദിച്ചു . ആദ്യമായി രാജ്യസഭയില്‍ എത്തുന്ന വ്യക്തിയായതിനാല്‍ സഭയിലെ ചട്ടങ്ങള്‍ അറിയില്ലായിരിക്കാം എന്നാണു കരുതുന്നത് അതിനാലാണ് ജോസ്.കെ.മാണിക്ക് അവധി നല്‍കുന്നതെന്നും പറഞ്ഞു .
Discussion about this post