ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമായ ‘വൈറസിന്റെ’ കഥ തന്റെ പക്കല്‍ നിന്നും മോഷ്ടിച്ചതാണെന്ന ആരോപണവുമായി സംവിധായകന് രംഗത്ത്. ഇതേത്തുടര്‍ന്ന് ചിത്രത്തിന് കോടതി സ്റ്റേ നല്കി. എറണാകുളം ജില്ലാ കോടതിയാണ് സ്റ്റേ അനുവദിച്ചത്.
2018 നവംബറില്‍ ‘വൈറസ്’ എന്ന പേരില്‍ തന്നെ ഒരു കഥ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നുവെന്ന് സംവിധായകന് ഉദയ് ആനന്ദനാണ് വ്യക്തമാക്കിയത്. ഈ കഥ മോഷ്ടിച്ചാണ് ആഷിക് അബു ‘വൈറസ്’ നിര്‍മ്മിക്കുന്നതെന്നും ഉദയ് ആനന്ദന് ആരോപിച്ചു.
കഥ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാണം ഇപ്പോള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. കേസ് ഫെബ്രുവരി 16ാം തീയ്യതിയിലേക്ക് മാറ്റിവെച്ചിട്ടുണ്ട്.
കേരളത്തില്‍ വന്ന നിപ്പ വൈറസ് ബാധയെപ്പറ്റിയുള്ള ചിത്രമാണ് ‘വൈറസ്’. ചിത്രത്തില്‍ ആസിഫ് അലി, രേവതി, ടോവിനോ തോമസ്, റിമ കല്ലിങ്കല്‍ എന്നിവര്‍ അണിനിരക്കുന്നു.
Discussion about this post