ടിപി വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന് പരോള്‍ അനുവദിച്ചതില്‍ വിവേചനമുണ്ടോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ടിപി വധക്കേസിലെ 13ാം പ്രതിയായ സിപിഎം നേതാവ് ടിപി കുഞ്ഞനന്തന് സര്‍ക്കാര്‍ അന്യായമായി പരോള്‍ അനുവദിക്കുകയാണ് എന്ന് കാണിച്ച് കെ.കെ രമ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്.
പരോള്‍ നല്കുന്നതിന്റെ ഉപാധികള്‍ എന്തൊക്കെയാണ്, പരോള്‍ അനുവദിക്കുന്നതില്‍ വിവേചനം ഉണ്ടോ? വിവേചനം ഒഴിവാക്കാന്‍ ചടങ്ങളുണ്ടോ എന്നി ചോദ്യങ്ങളും കോടതി ഉയര്‍ത്തി.ഹര്‍ജി ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
ഹര്‍ജിക്കാരിയായ കെ.കെ രമയ്ക്ക് എതിരെയും കോടതി വിമര്‍ശനം ഉന്നയിച്ചു. ഹര്‍ജി ഗൗരവത്തില്‍ കാണുന്നുണ്ടോ?എന്നായിരുന്നു വാദത്തിനിടെ കോടതിയുടെ ചോദ്യം. ഗൗരവമായി കാണുന്നു എങ്കില്‍ അതിനനുസരിച്ച സമീപനം വേണം. കാര്യങ്ങള്‍ നിസ്സാരവത്ക്കരിക്കരുത്. കുഞ്ഞനന്തന് നല്കിയത് ചില പരോളുകള്‍ സാധാരണങ്ങളല്ലേ എന്നും കോടതി ചോദിച്ചു. അടിയന്തര സാഹചര്യത്തിലും സാധാരണ നിലയിലും പരാള്‍ കൊടുത്തിട്ടുണ്ടല്ലോ എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. എന്നാല്‍ അതിന് അര്‍ഹതയുണ്ടെന്നായിരുന്നു സര്‍ക്കരിന്റെ മറുപടി.നേരത്തെ ചികിത്സയുടെ പേരില്‍ പരോള്‍ അനുവദിച്ചതിനെ കോടതി വാക്കാല്‍ വിമര്‍ശിച്ചിരുന്നു. രോഗമുണ്ടെങ്കില്‍ ചികിത്സിക്കുകയാണ് പരോള്‍ നല്‍കുകയല്ല വേണ്ടതെന്നായികുന്നു കോടതിയുടെ പരാമര്‍ശം..
Discussion about this post