ഡല്‍ഹി: സിബിഐ സംഭവത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്ച ബംഗാളില്‍. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി സന്ദര്‍ശിക്കുന്ന മോഡി ദേശീയപാത 31 ഡിയിലെ ഫലാകാത്താ – സല്‍സലാബാരി ഭാഗത്തെ നാല് വരി പാതയാക്കുന്നതിന് തറക്കല്ലിടും. ഏകദേശം 1,938 കോടി രൂപ ചെലവിലാണ് 41.7 മീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ പാത നിര്‍മ്മിക്കുക.
ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റാലിയെയും മോഡി അഭിസംബോധന ചെയ്യും. ഒരാഴ്ചക്കിടെ സംസ്ഥാനത്തെ മോഡിയുടെ മൂന്നാമത്തെ റാലിയാണിത്. സിബിഐ അന്വേഷണത്തിനെതിരെ മമത കല്‍ക്കത്തയില്‍ നിരാഹാരമിരുന്നിരുന്നു. സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടിയേറ്റതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. ഇതിന് മൂന്ന ദിവസത്തിന് ശേഷമാണ് മോഡി ബംഗാളിലെത്തുന്നത്. മമതക്ക് മോഡി റാലിയില്‍ മറുപടി നല്‍കിയേക്കും.
ദേശീയപാതാ പദ്ധതി സല്സലാബാരിയില് നിന്നും അലീപൂര്ദ്വാരില് നിന്നും സിലിഗുഡിയിലേക്കുള്ള ദൂരം 50 കിലോമീറ്ററോളം കുറയ്ക്കും. മേഖലയില്‍ നിന്നുള്ള തേയിലയുടെയും മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും വിപണികളിലേക്കുള്ള മെച്ചപ്പെട്ട നീക്കം ദേശീയപാത ഉറപ്പാക്കും.
വര്‍ദ്ധിച്ച കണക്ടിവിറ്റി ഈ മേഖലയിലെ വിനോദസഞ്ചാരവും വര്‍ദ്ധിപ്പിക്കും. തദ്ദേശീയ ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ തുറന്നുകൊടുക്കും.
പുതിയ ഹൈക്കോടതി സര്‍ക്യൂട്ട് ബഞ്ചിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. കല്‍ക്കട്ട ഹൈക്കോടതിയുടെ ജല്‍പായ്ഗുരിയിലെ സര്‍ക്യൂട്ട് ബഞ്ച് ഡാര്‍ജലിംഗ്, കലിംപോങ്, ജയ്പാല്‍ഗുരി, വടക്കന്‍ ബംഗാളിലെ കൂച്ച് ബെഹാര്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് വേഗത്തില്‍ നീതിനിര്‍വ്വഹണം നടപ്പാക്കും. ഈ നാല് ജില്ലകളിലെയും കക്ഷികള്‍ക്ക് 600 കിലോമീറ്ററോളം യാത്ര ചെയ്ത് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിക്കുന്നതിന് പകരം 100 കിലോമീറ്ററില്‍ താഴെ ദൂരത്തുള്ള പുതിയ സര്‍ക്യൂട്ട് ബഞ്ചിനെ സമീപിക്കാനാകും.
Discussion about this post