എ.ഐ.സി.സിയുടെ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് നടന്‍ ജോയ് മാത്യു രംഗത്ത്. പെറ്റിക്കേസില്‍ പെടുന്ന ഭര്‍ത്താക്കന്മാരുടെ കൂടെ പോലീസ് സ്‌റ്റേഷനിലേക്ക് പോകാന്‍ ഭാര്യമാര്‍ മടിക്കുമ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് തന്റെ ഭര്‍ത്താവിനെ അനുഗമിച്ചതിന് ശേഷം ഭാര്യ പാര്‍ട്ടി ഓഫീസിലേക്ക് പോകുന്നുവെന്ന് ജോയ് മാത്യു പരിഹസിച്ചു. കഴിഞ്ഞ ദിവസം ഭര്‍ത്താവായ റോബര്‍ട്ട് വദ്രയുടെ കൂടെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് പ്രിയങ്കാ ഗാന്ധിയും വന്നിരുന്നു. കള്ളപ്പണം വെളുപ്പിച്ച കേസിലായിരുന്നു റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത്.
രാജ്യം ഭരിക്കാന്‍ ഇതില്‍പ്പരം യോഗ്യത് ഒന്നും വേണ്ടെന്നും ജോയ് മാത്യു പരിഹസിച്ചു. ഇത് ഭാരതത്തിലെ എല്ലാ ഭാര്യമാര്‍ക്കും ഒരു മാതൃകയാകട്ടെയെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
ജോയ് മാത്യുവിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
Discussion about this post