പാറ്റ്ന: ബിഹാര്‍ നിയമസഭ തെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കഴിയാത്തത് ബിജെപിയുടെ പാര്‍ട്ടിയുടെ അപചയമാണെന്ന് ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ പരിഹാസം.കഴിവുളള ഒട്ടേറെപ്പേര്‍ ബിജെപിയിലുണ്ടെന്നാണ് ബിജെപിയുടെ വാദം .രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി എന്ന് അവര്‍ അവകാശപ്പെടുകയും ചെയ്യുന്നു. എന്നിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരാളെ കണ്ടെത്താന്‍ കഴിയാത്തത് അതില്‍ ഒരാളും മുഖ്യമന്ത്രിപദം അലങ്കരിക്കാന്‍ കഴിവുളളവരല്ല എന്നല്ലേ ജനങ്ങള്‍ മനസിലാക്കേണ്ടത് എന്നും ലാലുപ്രസാദ് ചോദിച്ചു.
ബിഹാറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കില്ലെന്നു തെരഞ്ഞെടുപ്പ് ചുമതലയുളള കേന്ദ്ര രാസവളമന്ത്രി അനന്ത്കുമാര്‍ പറഞ്ഞിരുന്നു. ബിജെപിക്കു നേതൃപാടവവും കഴിവുമുളള നിരവധി നേതാക്കളുണ്ടെന്നും അതിനാല്‍ത്തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നുമാണ് അനന്ത് കുമാര്‍ പറഞ്ഞത്.
Discussion about this post