ഡല്‍ഹി: രാജ്യത്ത് എല്ലാവര്ക്കും സ്വന്തമായി വീടെന്ന സ്വപ്ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു.സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍, ചേരിനിവാസികള്‍, താഴ്ന്നവരുമാനക്കാര്‍ എന്നിവര്‍ക്ക് ഭവനവായ്പയില്‍ ആറരശതമാനം ഇളവുനല്‍കും. ഭവനവായ്പയെടുക്കുന്ന ഓരോ നിര്ധനകുടുംബത്തിനും ഒരുലക്ഷംരൂപമുതല് 2.30 ലക്ഷം രൂപവരെ ഇതുവഴി ലാഭമുണ്ടാകും. 15വര്‍ഷത്തേക്ക് വായ്പയെടുക്കുന്നവര്‍ക്കാണ് പലിശയിളവു ലഭിക്കുക. രാജ്യത്തെ 4041 പട്ടണങ്ങളിലും പലിശയിളവുപദ്ധതി തുടക്കത്തിലേ നടപ്പാക്കും. ഇതനുസരിച്ച് ഏഴുവര്‍ഷത്തിനുള്ളില്‍ രണ്ടുകോടി വീടുകളുയരും.
വിവിധ ഭവന പദ്ധതികളിലായി 2.3 ലക്ഷം രൂപ വരെ കേന്ദ്രസബ്സിഡി കിട്ടുന്നതാണ് സഹായപദ്ധതി. കേന്ദ്രമന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം . 2022 ഓടെ എല്ലാവര്ക്കും വീട് എന്നതാണ് സര്‍ക്കാര്‍ പ്രഖ്യാപനം.ഭൂമിയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ചുകൊണ്ടുള്ള ചേരിനിര്‍മ്മാര്‍ജ്ജനം, വായ്പാ സബ്സിഡി നല്കി ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ഭവന നിര്‍മ്മാണ സഹായം, പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള ചെലവുകുറഞ്ഞ ഭവനനിര്‍മ്മാണം എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ചരിനിര്മാര്ജനപരിപാടി പ്രകാരം വീടൊന്നിന് ഒരുലക്ഷം രൂപയുടെ സഹായം. സ്വകാര്യസംരംഭകരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക,സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് വീടൊന്നിന് 1.5 ലക്ഷം രൂപയുടെ സഹായം. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും. , വ്യക്തികള്‍ സ്വന്തംനിലയ്ക്ക് നിര്‍മിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യുന്ന വീടുകള്‍ക്ക് 1.5 ലക്ഷം രൂപയുടെ സഹായം എന്നിങ്ങനെയാണ് എല്ലാവര്ക്കും വീട് പദ്ധതിയുമായി ബന്ധപ്പെട്ട് എടുത്ത മറ്റു തീരുമാനങ്ങള്‍.
സംസ്ഥാന സര്‍ക്കാരുകള്‍ക്കോ സംസ്ഥാനങ്ങളിലെ ഭവനബോര്ഡുകള്ക്കോ കേന്ദ്രഗ്രാന്റുകള് സഹിതം പദ്ധതികള്‍ ഏറ്റെടുത്തു നടത്താമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഭവന വായ്പാ സബ്സിഡി പദ്ധതി നേരിട്ട് കേന്ദ്ര നഗരവികസന മന്ത്രാലയമാണ് നടത്തുന്നത്. മറ്റു പദ്ധതികള്‍ കേന്ദ്ര സ്പോണ്‍സേഡ് പദ്ധതികളുടെ വിഭാഗത്തിലാണ് പെടുന്നത്. രാജ്യത്തെ 500 ക്ലാസ് വണ്‍ നഗരങ്ങളിലെ 4041 ഉപനഗരങ്ങളില്‍ പദ്ധതി നടപ്പാക്കും. 2015 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള ആദ്യഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 100 നഗരങ്ങളില്‍ പദ്ധതി പ്രാവര്‍ത്തികമാകും. രണ്ടാം ഘട്ടം 2017 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയാണ്. ഇതില്‍ 200 നഗരങ്ങള്‍ ഉള്‍പ്പെടും. 2019 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള മൂന്നാംഘട്ടത്തില്‍ ബാക്കിയുള്ള മുഴുവന്‍ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കും. കൂടുതല്‍ നഗരങ്ങളിലേക്ക് പദ്ധതി നടപ്പാക്കുന്ന കാര്യം നഗരവികസന മന്ത്രാലയത്തിന് തീരുമാനിക്കാം. ഭവന വായ്പാ പദ്ധതി രാജ്യത്തെ എല്ലാ നഗരങ്ങളിലും ആദ്യഘട്ടം മുതല്‍ തന്നെ ആരംഭിക്കും.
Discussion about this post