ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്തിയ രണ്ട് യുവതികളിലൊരാളായ കനകദുര്ഗ്ഗയുമായുള്ള വിവാഹ ബന്ധം ഭര്‍ത്താവ് കൃഷ്ണനുണ്ണി വേര്‍പ്പെടുത്തുകയാണെന്ന് സൂചന. ഇതിന് വേണ്ടി ഹര്‍ജി നല്കാന് ഭര്‍ത്താവ് രണ്ട് അഭിഭാഷകരെ കണ്ടതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ കനകദുര്‍ഗ്ഗ അങ്ങാടിപ്പുറത്തെ ഭര്‍ത്തൃവീട്ടിലാണ് താമസം. എന്നാല്‍ ഭര്‍ത്താവും മറ്റ് കുടുംബാഗങ്ങളും ഇവിടെ നിന്നും വാടക വീട്ടിലേക്ക് മാറിയിട്ടുണ്ട്. ഭര്‍ത്താവ് കൃഷ്ണനുണ്ണിക് പുറമെ മാതാവ് സുമതിയമ്മ, 12 വയസ്സുള്ള രണ്ട് ഇരട്ടക്കുട്ടികള്‍ എന്നിവരാണ് വാടക വീട്ടിലേക്ക് മാറിയത്. തനിക്ക് ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ജീവിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കനകദുര്‍ഗ്ഗ വീണ്ടും കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. ഭര്‍ത്താവിന് തന്നെ വേണ്ടായെന്നാണെങ്കില്‍ കുട്ടികളെ ഒപ്പം കിട്ടാനായി കോടതിയെ സമീപിക്കും. മക്കളെ ലഭിക്കുന്നതിന് വേണ്ടി മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കിയിട്ടുണ്ട്. സമിതിയുടെ തീരുമാനം അനുകൂലമല്ലെങ്കില്‍ കോടതിയെ കനകദുര്‍ഗ്ഗ സമീപിക്കുന്നതായിരിക്കും.
ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്തിയതിന് ശേഷം തിരിച്ച് വന്നപ്പോള്‍ അമ്മ സുമതിയമ്മയെ കനകദുര്‍ഗ്ഗ തള്ളിയിട്ടുവെന്നാരോപണം ഉയര്‍ന്നിരുന്നു. സുമതിയമ്മ ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നു. അതേസമയം സുമതിയമ്മ പട്ടികകഷണത്തിനടിച്ചെന്ന് കനകദുര്‍ഗ്ഗ ആരോപിച്ചു. അങ്ങാടിപ്പുറത്തെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും തറവാട്ടുവീട്ടില്‍ കയറ്റില്ലെന്ന സഹോദരനും പ്രഖ്യാപിച്ചതോടെയാണ് കോടതിയെ സമീപിച്ചത്.
നിലവില്‍ കനകദുര്‍ഗ്ഗയ്ക്ക് പോലീസ് സംരക്ഷണം നല്‍കുന്നുണ്ട്. നാലു വനിതകളടക്കം 10-15 പോലീസുകാര്‍ സംരക്ഷണത്തിനായി ഒപ്പമുണ്ട്. കനകദുര്‍ഗ്ഗയുടെ പ്രവൃത്തി മാനക്കേടുണ്ടാക്കിയെന്നും പോലീസിന്റെ സാന്നിദ്ധ്യം സൈ്വരജീവിതത്തിന് തടസ്സമാണെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണി പറയുന്നു.
Discussion about this post