സിനിമാ നിര്‍മ്മാതാക്കള്‍ക്കും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് , സംവിധായകര്‍ എന്നിവര്‍ക്കൊക്കെ മുദ്രവായ്പ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സീരിയല്‍ നടന് അറസ്റ്റില്‍ . തൃശ്ശൂര്‍ പഴയങ്ങാടി പാലിയൂര്‍ വീട്ടില്‍ വിജോ.പി.ജോണ്സണ് ആണ് അറസ്റ്റിലായത് .
സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മഞ്ചരിപ്പടി സ്വദേശിനിയായ യുവതിയുടെ 10.5 ലക്ഷം തട്ടിയെടുത്തെന്ന പരാതിയെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അറസ്റ്റ് .
യുവതിയെ ലൊക്കേഷനിലെത്തി പരിചയപ്പെടുകയും സാമ്പത്തികമായ ആവശ്യം യുവതി പറഞ്ഞ സമയത്ത് പണം മുദ്ര വായ്പ വഴി ശരിയാക്കി നല്‍കാമെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത് . വായ്പ എടുക്കുന്നതിന് ആവശ്യമായ രേഖകളും അപേക്ഷയും ഇയാള്‍ തയ്യാറാക്കി . ആദ്യഘട്ടത്തില്‍ ആവശ്യമായ പണവും ചിലവാക്കി . എന്നാല്‍ വായ്പ ലഭിച്ച തുക വിജോ തട്ടിയെടുത്തെന്നാണ് യുവതിയുടെ പരാതി .
സമാനമായ ഒട്ടേറെ തട്ടിപ്പുകള്‍ നടത്തിയ വിജോ വിയ്യൂര്‍ ജയിലില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് . തൃശ്ശൂര്‍ പേരാമംഗലം പോലീസ് സ്റ്റേഷന് പരിധിയില്‍ മൂന്ന് വായ്പാ തട്ടിപ്പ് കേസുകള്‍ ഇയാളുടെ പേരിലുണ്ട് . മൂവാറ്റുപുഴ സ്വദേശിയില്‍ നിന്നും 5 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റ് വാറന്റ് ഉള്ളതായും പോലീസ് പറഞ്ഞു .
Discussion about this post