പാരമ്പര്യങ്ങളെയും ചരിത്ര പശ്ചാത്തലത്തെയും വളച്ചൊടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് വഴി സാംസ്കാരിക അധ:പതനം സൃഷ്ടിച്ച് രാഷ്ട്രങ്ങളെപോലും അട്ടിമറിച്ച ചരിത്രം ലോകത്തുണ്ടെന്നും ഈ നയം ആധുനിക രാഷ്ട്രീയക്കാര്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് ഭാരതീയ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ നന്ദകുമാര്‍ . അയിരൂര്‍ ചെറുകോല്‍പ്പുഴയിലെ 107മത് പരിഷത്തില്‍ നടന്ന ആചാര്യാനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ഭാരതീയ ഗുരുസങ്കല്പം ആചാര്യനെ ബഹുമാനിക്കുന്ന തരത്തിലുള്ളതാന് . ശ്രേഷ്ഠമായ ആചരണത്തില്‍ നിന്നും ധര്‍മ്മവും ക്ഷേമവും ഉടലെടുക്കുന്നത് . ഇത്തരം മഹത്തായ ഒരു സംവിധാനം ലോകത്ത് ഒരിടത്തും കാണുവാന്‍ സാധിക്കില്ല . ഒരു രാജ്യത്തെ തകര്‍ക്കാന്‍ എളുപ്പമാര്‍ഗം സദാചാരഹീനവും ധര്‍മ്മ ഭൃഷ്ഠവുമായ കഥകള്‍ പിന്‍ തലമുറയില്‍ വ്യാജമായി എത്തിക്കുകയാണ്. ഇത്തരം ദുഷ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗരൂകര്‍ ആയിരിക്കണമെന്നും നന്ദകുമാര്‍ പറഞ്ഞു .
Discussion about this post