കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് എസ്.എം.കൃഷ്ണ രംഗത്ത്. രാഹുല്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയത് മൂലമാണ് തനിക്ക് യു.പി.എ സര്‍ക്കാരില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും വിട്ട് പോകേണ്ടി വന്നതെന്ന് എസ്.എം.കൃഷ്ണ പറഞ്ഞു. പാര്‍ട്ടിയില്‍ ഔദ്യോഗിക പദവികള്‍ ഇല്ലാതിരുന്ന രാഹുല്‍ എല്ലാ വിഷയത്തിലും കയറി ഇടപെടുമായിരുന്നുവെന്ന് എസ്.എം.കൃഷ്ണ പറഞ്ഞു. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വിദേശ കാര്യ മന്ത്രിയുമായിരുന്നു എസ്.എം.കൃഷ്ണ
പത്ത് കൊല്ലം മുന്‍പ് പാര്‍ട്ടിയുടെ പദവികള്‍ ഇല്ലാത്ത ഒരു എം.പി മാത്രമായിരുന്നു രാഹുല്‍ ഗാന്ധി. മന്മോഹന് സിംഗ് പ്രധാനമന്ത്രിയായിരുന്നിട്ട് കൂടി പല വിഷയങ്ങളും അദ്ദേഹമറിയാതെ ചര്ച്ചയ്ക്കെടുക്കാറുണ്ടെന്ന് എസ്.എം.കൃഷ്ണ ചൂണ്ടിക്കാട്ടി.
സഖ്യകക്ഷികളായ പാര്‍ട്ടികളുടെ മേല്‍ കോണ്‍ഗ്രസിന് ഒരു നിയന്ത്രണവുമില്ലായിരുന്നുവെന്ന് എസ്.എം.കൃഷ്ണ പറഞ്ഞു. ഈ സമയത്താണ് എല്ലാ പ്രധാന അഴിമതിക്കേസുകളായ 2ജി സ്പെക്ട്രം അഴിമതിയും കോമണ്‍വെല്‍ത്ത് അഴിമതിയും കല്‍ക്കരി അഴിമതിയും നടന്നത്. ഇതുപൊലുള്ള അഴിമതികള്‍ ശക്തമായ നേതൃത്വമില്ലാത്തത് കൊണ്ടാണ് സംഭവിക്കുന്നതെന്നും എസ്.എം.കൃഷ്ണ പറഞ്ഞു. രാഹുല്‍ ഗാന്ധി എല്ലാം നിയന്ത്രിക്കുന്ന ഒരാളെപ്പോലെയാണ് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.
2009 മുതല്‍ 2014 വരെ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ച തന്നെ രാഹുല്‍ ഗാന്ധി ഇടപെട്ടാണ് മാറ്റിയതെന്നും എസ്.എം.കൃഷ്ണ പറഞ്ഞു. 80 വയസ്സ് കഴിഞ്ഞവര്‍ സര്ക്കാരിലുണ്ടാകരുതെന്ന് രാഹുല്‍ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോയതിന് ശേഷം എസ്.എം.കൃഷ്ണ ബി.ജെ.പിയില്‍ ചേരുകയായിരുന്നു.
Discussion about this post