ജമ്മു കശ്മീരിലെ ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കുടുങ്ങിപ്പോയ 170ഓളം പേരെ രക്ഷിച്ച് ഇന്ത്യന്‍ വ്യോമസേന. സി-17 ഗ്ലോബ്മാസ്റ്റര് എന്ന ഹെലികോപ്റ്ററുപയോഗിച്ച് വ്യോമസേന രക്ഷപ്പെടുത്തിയവരില്‍ വിദ്യാര്ത്ഥികളുമുള്പ്പെടുന്നു. ഇവര്‍ GATE പരീക്ഷ എഴുതാന്‍ എത്തിയവരായിരുന്നു.
ദിവസങ്ങളായി തുടരുന്ന മണ്ണിടിച്ചിലും ഹിമപാതവും കാരണം ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. ഗതാഗത സൗകര്യം താറുമാറായിരിക്കുകയാണ്. ഇത് മൂലം ചരക്ക് ഗതാഗതവും നിലച്ചു. പലയിടങ്ങളിലും ആള്ക്കാര് കുടുങ്ങിക്കിടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
മഞ്ഞുവീഴ്ച ഇന്ധന വിതരണത്തെയും ബാധിച്ചിട്ടുണ്ട്. ഇത് മൂലം പ്രദേശത്തെ പെട്രോള്‍ പമ്പുകള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് അധികൃതര്‍. ഒരു വാഹനത്തിന് 3 ലിറ്റര്‍ പെട്രോളും 10 ലിറ്റര്‍ ഡീസലും മാത്രം ഒരു ദിവസം നല്‍കാനാണ് നിര്‍ദ്ദേശം.
റോഡ് ഗതാഗതത്തിന് പുറമെ വായു ഗതാഗതത്തെയും മഞ്ഞുവീഴ്ച ബാധിച്ചിട്ടുണ്ട്. ശ്രീനഗര്‍ എയര്പ്പോര്ട്ടിലൂടെയുള്ള നിരവധി ഫ്ളൈറ്റുകള്‍ റദ്ദാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ കൃഷിയെയും മഞ്ഞുവീഴ്ച ബാധിച്ചു. കാബേജ്, ആപ്പിള്‍, ഉരുളക്കിഴങ്ങ് തുടങ്ങിയ കൃഷികളെയാണ് മഞ്ഞുവീഴ്ച ബാധിച്ചത്.
Discussion about this post