ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ 11 പേര്‍ക്ക് പരിക്ക് പറ്റി. ഇതില്‍ മൂന്ന് സി.ആര്.പി.എഫ് ജവാന്മാരും നാല് പോലീസുദ്യോഗസ്ഥരുമുള്പ്പെടും. ബാക്കിയുള്ള നാല് പേര് പ്രദേശവാസികളാണ്.
ഞായറാഴ്ച കശ്മീരില്‍ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ഗ്രനേഡാക്രമണമുണ്ടായത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാ സൈനികര്‍ തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഇതില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഭീകരരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ വീണ്ടെടുത്തിരുന്നു.
Discussion about this post