ഇടത് വലത് മുന്നണികള്‍ കേരളം മാറി മാറി ഭരിച്ചിട്ടും ഈഴവ സമുദായത്തിന് യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ലെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി.
ഭൂരിപക്ഷ സമുദായമായിട്ടും ഈഴവരെ അവഗണിക്കുന്ന നടപടികളാണ് ഇരു മുന്നണികളും ചെയ്തത് . രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തില്‍ വേരുറപ്പിക്കുന്നതിന് മുന്പ് തന്നെ ആദ്യ കര്‍ഷക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചത് എസ്.എന്‍.ഡി.പി യോഗമാണെന്ന കാര്യം ആരും മറക്കരുതെന്നും തുഷാര്‍ പറഞ്ഞു . പത്തനാട് എസ്എൻഡിപി ശാഖാ യോഗത്തിന്റെ നവതി ആഘോഷവും സർവമത സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post