സൈനികര്‍ ഡ്യൂട്ടിക്കിടെ മരിച്ചാല്‍ ‘കൊല്ലപ്പെട്ടു’ എന്ന് പറയുന്നതിന് പകരം ‘രക്തസാക്ഷിയായി’ എന്ന് വേണം പറയണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. മാധ്യമങ്ങള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഹര്‍ജി അടിയന്തിരമായി പരിഗണിക്കേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അഭിഷേക് ചൗധരി എന്ന അഭിഭാഷകനാണ് ഹര്‍ജിയുമായി വെള്ളിയാഴ്ച കോടതിയെ സമീപിച്ചത്. ഹര്‍ജി ആരുടെയും ജാമ്യാപേക്ഷയൊ ആരുടെയെങ്കിലും സ്വാതന്ത്ര്യം അപകടത്തിലാകുന്നതിനെപ്പറ്റിയുള്ള ഹര്ജിയുമല്ലെന്ന് ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്, ജസ്റ്റിസ് സി.ഹരി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജി ഒരു സാധാരണ ഹര്‍ജിയായി തിങ്കളാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്യാമെന്നും കോടതി അറിയിച്ചു.
പുല്‍വാമയില്‍ ഭീകരര്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഹര്‍ജിയുമായി അഭിഭാഷകന് മുന്നോട്ട് വന്നത്. സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ ‘രക്തസാക്ഷി’ എന്നൊ ‘ശഹീദ്’ എന്നൊ ഉള്ള വാക്കുപയോഗിക്കണമെന്ന് അഭിഭാഷകന് വാദിച്ചു.
Discussion about this post