പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് വിട പറയാന്‍ തയ്യാറെടുത്ത് രാജ്യം. രാജ്യത്തെ വിവിധയിടങ്ങളിലായി ജവാന്മാരുടെ മൃതദേഹം അവരുടെ വീടുകളില്‍ എത്തുന്ന വേളയില്‍ ആയിരക്കണക്കിന് ജനങ്ങളാണ് ഇവര്‍ക്ക് വിട നല്‍കാന്‍ എത്തുന്നത്.
മരിച്ചവരില്‍ 12 പേര്‍ ഉത്തര്‍ പ്രദേശ് സ്വദേശികളാണ്. ഉത്തര്‍ പ്രദേശ് കൂടാതെ പഞ്ചാബ്, ബീഹാര്‍ എന്നിവടങ്ങളില്‍ നിന്നും വന്ന സി.ആര്‍.പി.എഫ് ജവാന്മാരും കൊല്ലപ്പെട്ടിരുന്നു. മരിച്ചവരില്‍ കേരളത്തിലെ വയനാട് ജില്ലയിലെ വൈതിരി ഗ്രാമത്തിലെ വസന്തകുമാറും ഉള്‍പ്പെടുന്നു. വസന്ത കുമാറിന്റെ മൃതദേഹം ഇതുവരെ കേരളത്തിലെത്തിയിട്ടില്ല.
മൃതദേഹങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കുന്ന വേളയില്‍ പാക്കിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും വേണ്ടപ്പെട്ട അധികാരികളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
Discussion about this post