പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഉത്തര്‍ പ്രദേശ് സ്വദേശികളായ ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതവും കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്ത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭീകര പ്രവര്‍ത്തനം നടത്തിയവര്‍ക്ക് മോദി സര്‍ക്കാര്‍ തക്ക മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ രോഷം നിലനില്‍ക്കുന്നുവെന്നും ഈ വേളയില്‍ ജനങ്ങള്‍ ഒന്നിച്ച് നിന്ന് സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്നും യോഗി പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിക്കുന്നതിന് പുറമെ അവരുടെ ഗ്രാമങ്ങളിലേക്ക് പോകുന്ന റോഡുകള്‍ക്ക് മരിച്ചവരുടെ പേര് നല്‍കാനും പദ്ധതിയുണ്ട്.
ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരില്‍ 12 പേര് ഉത്തര്‍ പ്രദേശ് സ്വദേശികളാണ്.
Discussion about this post