പുല്‍വാമയില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികരുടെ പെണ്മക്കളില് ഒരാളുടെ മുഴുവന്‍ ചെലവുകളും വഹിക്കാന്‍ സന്നദ്ധത അറിയിച്ച് മുതിര്‍ന്ന അഭിഭാഷകന് യതീന് ഓസ . ഗുജറാത്ത് ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന് പ്രസിഡന്റാണ് ഓസ .
ഏതെങ്കിലും ഒരു സി.ആര്.പി.എഫ് സൈനികന്റെ പെണ്മകളുടെ സകല ചിലവും വഹിക്കാന്‍ താന്‍ തയ്യാര്‍ ആണെന്ന് ഓസ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു . നിയമകാര്യ വെബ്സൈറ്റായ ബാര്‍ ആന്‍ഡ് ബെഞ്ചാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത് .
രാജ്യത്തിന്റെ ദുഃഖത്തില്‍ താന്‍ പങ്കുചേരുകയാണെന്നും കൊല്ലപ്പെട്ട ഏതെങ്കിലും ഒരു ജവാന്റെ ഒരു പെണ്‍കുഞ്ഞിനെ ദത്ത് എടുക്കാന്‍ തയ്യാര്‍ ആണെന്നും അവരുടെ വിദ്യാഭ്യാസം അടക്കമുള്ള എല്ലാ ചിലവുകളും വഹിക്കാന്‍ തനിക്ക് സാധിക്കുമെന്നും ഓസ തന്റെ കത്തില്‍ വ്യക്തമാക്കുന്നു .
Discussion about this post