എന്‍.എസ്.എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭന്റെ ചിത്രം കേരള സാഹിത്യ അക്കാദമിയുടെ ഡയറിയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന് ന്യായീകരണവുമായി മന്ത്രി എ.കെ.ബാലന്‍ രംഗത്ത്. മന്നത്ത് പത്മനാഭനെ ആരും കക്ഷത്തില്‍ വെച്ച് നടക്കേണ്ടായെന്ന് അദ്ദേഹം പറഞ്ഞു. മന്നത്ത് പത്മനാഭന്റെ കുത്തക ആരും ഏറ്റെടുക്കേണ്ടതില്ലെന്നും സാംസ്‌കാരിക നായകന്മാരുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേര് തങ്ക ലിപികളിലാണ് എഴുതി വെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറ്റേതൊരു സാമുദായിക വിഭാഗത്തിലെ സ്ത്രീകളെക്കാളും ക്രൂരമായ പീഡനത്തിന് ഇരയായത് നായര്‍ സമുദായത്തിലെ സ്ത്രീകളാണെന്നും ഇത്തരം പീഡനങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടമാണ് മന്നത്ത് പത്മനാഭന്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കേരള സാഹിത്യ അക്കാദമിയുടെ ഡയറിയില്‍ മന്നത്തിന്റെ ചിത്രം ഒഴിവാക്കിയത് ബോധപൂര്‍വ്വമല്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച നവോത്ഥാന നായകരുടെ പുസ്തകത്തില്‍ മന്നത്തിനെ ഉള്‍പ്പെടിത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post