പുല്‍വാമയിലെ സൈനികവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിലെ മുഖ്യസൂത്രധാരനെ സൈന്യം വധിച്ചു. മുഖ്യ ആസൂത്രകനായ കമ്രാന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭീകരരെ വളഞ്ഞിട്ട സൈന്യം രണ്ട് ഭീകരരെ വധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അവരുടെ മൃതദേഹം കണ്ടെടുത്തിട്ടില്ല.
ഭീകരര്‍ ഓളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം കെട്ടിടം വളഞ്ഞത്. എന്നാല്‍ ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തു.ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. കൂടാതെ രണ്ട് സാധാരണപൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരര്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയത്. സൈന്യത്തിന്രെ 55 ആര്.ആരും, സി.ആര്.പി.എഫും, എസ്.ഒ.ജിയും നടത്തിയ സംയുക്ത നീക്കത്തിനെതിരെയാണ് ആക്രമണമുണ്ടായത്. മേജര്‍ ഡി.എസ്.ഡോണ്ടിയല്, ഹെഡ് കോണ്‍സ്റ്റബിള്‍ സേവ് റാ, സിപ്പോയ് അജയ് കുമാര്‍, സിപ്പോയ് ഹരി സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.
അതേസമയം ഏറ്റുമുട്ടലില്‍ സിപ്പോയ് ഗുള്സര് മുഹമ്മദിന് സാരമായ പരിക്കുകള്‍ പറ്റി. ഇദ്ദേഹത്തെ സൈന്യത്തിന്റെ 92 ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തില്‍ നേരിട്ടു പങ്കാളികളായ മൂന്നു ഭീകരരാണ് കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഭീകരാക്രണത്തില്‍ ചാവേറായ ആദില്‍ അഹമ്മദിന്റെ കൂട്ടാളികളാണ് ഇവരെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു.
Discussion about this post