കാസര്‍കോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും കുറ്റപ്പെടുത്തി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്ത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കും കാര്യങ്ങള്‍ മനസ്സിലായി വരുമ്പോഴേക്കും എത്ര കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടപ്പെടുമെന്ന് മാത്രമെ ഇനി അറിയാനുള്ളുവെന്ന് കെ.സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്വാഭാവിക സഖ്യകക്ഷി സി.പി.എം ആയതിനാല്‍ കൊലപാതകത്തെപ്പറ്റി ദേശീയ തലത്തില്‍ ഒരു ചര്‍ച്ച പോലുമുണ്ടാകില്ലെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. കൂടാതെ കാസര്‍കോഡിലെ പല പഞ്ചായത്തുകളിലും ഭരണം നടത്തുന്നത് സി.പി.എമ്മും കോണ്‍ഗ്രസും ചേര്‍ന്നാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇക്കര്യം ഇരു കൂട്ടരും സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
രാഹുലിനും മുല്ലപ്പള്ളി രാമചന്ദ്രനും കാര്യങ്ങള്‍ മനസ്സിലാവാന്‍ ഇനിയും സമയമെടുക്കും. അപ്പോഴേക്കും എത്ര കോണ്‍ഗ്രസ്സുകാരുടെ കൂടി ജീവന്‍ നഷ്ടമാവുമെന്നേ അറിയാനുള്ളൂ. കോണ്‍ഗ്രസ്സിന്റെ സ്വാഭാവിക സഖ്യകക്ഷിയാണല്ലോ സി. പി എം. ആയതിനാല്‍ ദേശീയതലത്തില്‍ ഇതൊരു ചര്‍ച്ചപോലും ആവില്ല. ഇതേ കാസര്‍ഗോഡു ജില്ലയിലെ എണ്‍മകജെ, പൈവളിഗെ, കാറഡുക്ക പഞ്ചായത്തുകള്‍ ഭരിക്കുന്നത് സി. പി. എമ്മും കോണ്‍ഗ്രസ്സും ചേര്‍ന്നാണെന്ന വസ്തുത കോണ്‍ഗ്രസ്സ് സി. പി. എം നേതൃത്വം സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്.
https://www.facebook.com/KSurendranOfficial/photos/a.640026446081995/2128375253913766/?type=3&theater
Discussion about this post