ഇന്ത്യയിലുള്ള പാക്കിസ്ഥാന് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹ്മൂദിനെ തിരിച്ച് വിളിച്ച് പാക്കിസ്ഥാന്. കൂടിയാലോചനയ്ക്ക് വേണ്ടിയാണ് തിരിച്ച് വിളിച്ചതെന്ന് പാക് വിദേശകാര്യ വക്താവ് ഡോ.മുഹമ്മദ്ദ് ഫൈസല്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയില്‍ നിന്നും സൊഹൈല്‍ മഹ്മൂദ് പാക്കിസ്ഥാനിലേക്ക് പുറപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
We have called back our HIgh Commissioner in India for consultations.
He left New Delhi this morning .— Ministry of Foreign Affairs – Pakistan (@ForeignOfficePk) February 18, 2019
പുല്‍വാമയില്‍ ഭീകരര്‍ ചാവേറാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ ഇന്ത്യ ഡല്‍ഹിയിലേക്ക് തിരിച്ച് വിളിച്ചതിന് തൊട്ട് പിന്നാലെയാണ് പാക്കിസ്ഥാന് അവരുടെ ഹൈക്കമ്മീഷണറെ തിരിച്ച് വിളിച്ചത്.
അതേസമയം പുല്‍വാമ ഭീകരാക്രമണത്തില്‍ ജയ്ഷ്-ഇ-മുഹമ്മദിനെപ്പറ്റി അന്വേഷണം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. പാക് മണ്ണില്‍ നിന്നുകൊണ്ടുള്ള ഭീകരവാദികളുടെ പ്രവര്‍ത്തനം തടയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലായെന്ന വാദം ഇന്ത്യ തള്ളിക്കളഞ്ഞു.
Discussion about this post