ലോകസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബിജെപി-എഐഡിഎംകെ സഖ്യം . കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ ചെന്നൈയിലെത്തി എ.ഐ.ഡി.എം.കെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സംയുക്തമായി സഖ്യപ്രഖ്യാപനം നടത്തിയത് . ലോകസഭാ തെരഞ്ഞെടുപ്പില്‍ 5 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം പറഞ്ഞു .
21 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി എ.ഐ.ഡി.എം.കെയ്ക്ക് പിന്തുണ നല്‍കുമെന്ന് പിയുഷ് ഗോയലും അറിയിച്ചു .
ഒ.പനീര്‍ശെല്‍വത്തിന്റെയും എടപ്പാടി പളനിസ്വാമിയുടെയും നേതൃത്വത്തില്‍ പുതിയ സംഖ്യം തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കേന്ദ്രത്തില്‍ നരേന്ദ്രമോദിയാകും നേതൃത്വം വഹിക്കുകയെന്നും പിയുഷ് ഗോയല്‍ പറഞ്ഞു.
കഴിഞ്ഞ തവണ എൻഡിഎയുടെ ഭാഗമായിരുന്ന പിഎംകെ, ഡിഎംഡികെ പാർട്ടികളും സഖ്യത്തിന്റെ ഭാഗമാകും
Discussion about this post