ഹേഗ്: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ വാദം ഇന്ന് പൂര്‍ത്തിയാകും. ഇന്ത്യയുടെ വാദം പൂര്‍ത്തിയായ കേസില്‍ പാകിസ്ഥാന്റെ മറുപടി വാദമാണ് ഇന്ന് നടക്കുക. നീതിപൂര്‍വ്വമായ വിചാരണ ഉറപ്പുവരുത്തുകയും കോണ്‍സുലാര്‍ ബന്ധം അനുവദിക്കുകയും വേണമെന്ന് ഇന്നലെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ചൊവ്വാഴ്ച്ച വാദത്തിനിടെ ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിച്ചിരുന്നു പാക്കിസ്ഥാന്‍.എന്നാല്‍ പാകിസ്ഥാനെ പ്രതിരോധത്തിലാക്കുന്ന വാദമായിരുന്നു ഇന്നലെ ഇന്ത്യ നടത്തിയത്.. കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യന്‍ പൗരനാണ് എന്നതിനും ചാരനല്ല എന്നതിനും തെളിവുകള്‍ ഉണ്ടെന്നും കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ നല്‍കിയ രേഖകളുടെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്നും് ഇന്ത്യക്ക് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ കോടതിയെ ബോധിപ്പിച്ചു.
മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയ അജ്മല്‍ കസബിന് ഇന്ത്യ നല്‍കിയ നിയമസഹായം പോലൂം പാക്കിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിന് അനുവദിച്ചില്ല എന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. കേസിലെ രേഖകള്‍ പുനഃപരിശോധിക്കണം. പട്ടാള കോടതിയുടെ വധശിക്ഷ റദ്ദാക്കി ജാദവിനെ ഇന്ത്യയില്‍ സുരക്ഷിതമായി എത്തിക്കാന്‍ അനുവദിക്കണമെന്ന് അന്തിമ വാദത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടു.
കുല്‍ഭൂഷണ്‍ ജാദവിനെ ഇന്ത്യയ്ക്ക് വേണ്ടി ചാരവൃത്തി ആരോപിച്ചാണ് പാക്കിസ്ഥാന്‍ ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ പോലും അനുവദിക്കാതെ ജാദവിനെ ഒരു രഹസ്യസങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യക്ക് വാദിക്കാന്‍ അനുവാദം നല്‍കാതെ പാകിസ്ഥാനിലെ പട്ടാള കോടതിയില്‍ നടന്ന വിചാരണയ്‌ക്കൊടുവില്‍ ജാദവിനെ ചാരവൃത്തി ആരോപിച്ച് തൂക്കിക്കൊല്ലാന്‍ വിധിച്ചു. ഇതിനെതിരെയാണ് ഇന്ത്യ രാജ്യാന്തര നീതിന്യായകോടതിയെ സമീപിച്ചത്.
Discussion about this post