ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തിലെത്തും.കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്ന ഒരേയൊരു ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നത്. സംസ്ഥാന ഘടകത്തിലെ ഭിന്നതയില്‍ കേരള നേതാക്കള്‍ക്ക് ഷാ ശക്തമായ മുന്നറിയിപ്പ് നല്‍കാനും സാധ്യതയുണ്ട്.
കേരളത്തിലെ ശബരിമല വിഷയവും ശബരിമല സ്ത്രീ പ്രവേശനവിധിയി്ല്‍ സര്‍ക്കാരിന്റെ നിലപാടും ബിജെപിയുടെ തെരഞ്ഞെടുപ്പ് വിഷയങ്ങളാകും.തിരുവനന്തപുരം, പാലക്കാട്, ഉള്‍പ്പെടെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കാര്യത്തില്‍ പാലക്കാട്ടെ യോഗം അന്തിമ തീരുമാനം എടുത്തേക്കും.
ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാടും മലമ്പുഴയിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ നടത്തിയ മുന്നേറ്റം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
Discussion about this post